യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖില്‍ ക്യാമ്പസില്‍ തിരികെയെത്തി

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖില്‍ ക്യാമ്പസില്‍ തിരികയെത്തി.കോളേജിലെ എസ് എഫ് ഐയൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് അഖില്‍ എത്തിയത്. അഖിലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍.

രാവിലെ ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ്തന്നെ അഖില്‍ സുഹൃത്തുക്കളോടൊപ്പം
ക്യാമ്പസില്‍ എത്തി.ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അഖില്‍ കാറിലാണ് പങ്കെടുത്തത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ ഭിന്നത രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നതിനിടയിലാണ് എസ് എഫ് ഐ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ അഖില്‍ എത്തിയത്. ഉദ്ഘാടനവേദിയില്‍ എത്തിയ അഖില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു.

തുടര്‍ന്ന് അഖിലിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. കുത്തേറ്റതിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന അഖില്‍ ആദ്യമായാണ് ക്യാമ്പസില്‍ എത്തുന്നത്. കോളേജിനെ കുറിച്ചു നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here