ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരുടെ മാനിസാകാരോഗ്യം തകരാന്‍ സാധ്യതയുളളതായി മുന്നറിയിപ്പ്

മനുഷ്യന്റെ അന്യഗ്രഹയാത്രയെന്ന സ്വപ്നങ്ങളില്‍ ആദ്യത്തെ ഗ്രഹമാണ് ചൊവ്വ. തിരിച്ചുവരവില്‍ പ്രതീക്ഷയില്ലാത്ത ഇത്തരം ചൊവ്വായാത്ര അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരുടെ മാനിസാകാരോഗ്യം തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തലച്ചോര്‍ തകര്‍ക്കും റേഡിയേഷനുകള്‍ ചൊവ്വാ യാത്രികര്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് അറിയുന്നത്.ചൊവ്വാ യാത്രികരുടെ പ്രധാന എതിരാളിയായി വന്നിരിക്കുന്നത് കണ്ണുകൊണ്ട് കാണാനാകാത്ത റേഡിയേഷനുകളാണ്. ഭൂമിയുടെ സുരക്ഷിതത്വം വിട്ട് പോകും തോറും ഇത്തരം റേഡിയേഷനുകള്‍ക്ക് രൂക്ഷതകൂടുമെന്നും അവയുടെ അപകടസാധ്യത വര്‍ധിക്കുമെന്നുമാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി റേഡിയേഷന്‍ ഏല്‍ക്കുന്നതുമൂലം യാത്രികര്‍ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ശേഷി നഷ്ടമാകുമെന്നും അര്‍ബുദ സാധ്യത വര്‍ധിക്കുമെന്നുമാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News