മഴ ദുരന്തം വിതച്ച നിലമ്പൂരിലെ വിദ്യാര്‍ത്ഥികളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം. പോത്തുകല്ലില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് പ്രളയബാധിത മേഖലയിലെ അധ്യാപകര്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.
മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവരില്‍ നിരവധി കുട്ടികളുമുണ്ട്. ഉറ്റവരെയും സഹപാഠികളെയും നഷ്ടപ്പെട്ടവര്‍. വീടും പാഠപുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം ഇല്ലാതായവര്‍. ഇവരുടെ മനസ്സിനേറ്റ ആഘാതമില്ലാതാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനമൊരുക്കിയത്. ഒഴുക്കിനെതിരെ അതിജീവനത്തിന്റെ വഴികള്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു
അധ്യാപകര്‍ക്ക് കുട്ടികളുടെ മനസ്സിലിടം പിടിക്കാനും അവരുടെ വഴികാട്ടിയാവാനുമുള്ള നുറുങ്ങു പാഠങ്ങള്‍ ചെറിയ മാജിക്കിലൂടെ മുതുകാട് അവതരിപ്പിച്ചു.
ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 15 വീട് നിര്‍മിച്ച് നല്‍കുന്നതിന്റെ പ്രഖ്യാപനം ചടങ്ങില്‍ നടത്തി. വിദ്യാഭ്യാസ വകുപ്പും ദി അക്കാദമി ഓഫ് മാജിക്ക സയന്‍സസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്

Get real time update about this post categories directly on your device, subscribe now.