ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന് കൂടയ്കകഴ്ച നടത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയത്. അതേ സമയം നേരത്തെ പാക്കിസ്ഥാന്റെ നിര്‍ദേശം ഇന്ത്യ തകള്‍കളഞ്ഞിരുന്നു. സിസിടിവി ക്യാമറയും, പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാനിദ്യം അടക്കമുള്ള നിബന്ധനകള്‍ കാരണമായിരുന്നു നേരത്തെ ഇന്ത്യ കൂടിക്കാഴ്ചക്ക് തയ്യാറാവതിരുന്നത്.

ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് കുല്‍ഭുഷന്‍ ജാദവുമായി കൂടിക്കാഴ്ച നടത്തിയത്.2 മണിക്കൂറോളമാണ് കൂടിക്കാഴ്ചക്ക് പാക്കിസ്ഥാന്‍ സമയം അനുവദിച്ചത്. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് പാക്ക് നടപടി. അതേ സമയം നേരത്തെ കുല്‍ഭുഷന്‍ ജടവുമായി കൂടിക്കാഴ്ചക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പാക്കിസ്ഥാന്റെ നിബന്ധനകള്‍ കാരണം ഇന്ത്യ പിനമാറിയിരുന്നു.

അന്ന് കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും, കൂടിക്കാഴ്ചയുടെ സമയത്തു പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാകുമെന്നും പാക്കിസ്ഥാന്‍ നിബന്ധന വെച്ചിരുന്നു. ഇതിന്‍ഡ തുടര്‍ന്നാണ് ഇന്ത്യ പിനമാറിയത്. അതേ സമയം ഇന്നും കൂടിക്കാഴ്ചക്കുള്ള സമയം വൈകപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തു. 51 മിനിറ്റുകള്‍ വൈകിയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. അതും രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു കൂടയ്ക്കാഴ്ച.2016ലാണ് കുല്‍ഭുഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ തടവിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here