ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കേരളത്തില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയ ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനകീയ ദുരന്ത നിവാരണ സേനക്ക് രൂപം കൊടുക്കുന്നത്. മലയോര മേഖലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി കുടുംബാംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തീരദേശ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്കായി പ്രത്യേക യൂണിഫോമും പരിശീലന സമയത്ത് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവുമൊരുക്കും. ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്നവര്‍ സേനയുടെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മത്സ്യത്തൊഴിലാളികളില്‍ അപകട മരണം സംഭവിച്ചവരുടെ ആശ്രിതര്‍ക്കായുള്ള 40 ലക്ഷം രൂപ ധനസഹായവും മന്ത്രി നിര്‍വ്വഹിച്ചു. 10 ലക്ഷം രൂപ വീതം ആശ്രിതരായ 4 പേര്‍ക്കാണ് വിതരണം ചെയ്തത്. കോഴിക്കോട് ജില്ലയിലെ ചെറിയ പുരയില്‍ ദില്‍ഷ, പടിഞ്ഞാറെ വളപ്പില്‍ സുബൈദ മലപ്പുറം ജില്ലയിലെ ചീരാമന്റെ പുരക്കല്‍ ഹജ്ജു, കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രാവതി എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ വീതം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News