പാണ്ഡെ നയിച്ചു; കാര്യവട്ടത്ത് മൂന്നാം ഏകദിനവും ജയിച്ചു; ഇന്ത്യ എയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്ക്ക് പരമ്പര നേട്ടം. നായകന്‍ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യക്ക് ജയം സമ്മിച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

മത്സരം മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയിരുന്നു. കാര്യവട്ടത്ത് ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ 30 ഓവറില്‍ 207 റണ്‍സ് നേടി. 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എ 13 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ മനീഷ് 3പാണ്ഡെയാണ്(59 പന്തില്‍ 81) ഇന്ത്യയുടെ വിജയശില്‍പി.

ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഒരു റണ്ണില്‍ പുറത്തായപ്പോള്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയ്ക്ക് അടിത്തറപാകി. റിക്കി ഭുവി(0), ക്രുനാല്‍ പാണ്ഡ്യ(13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പാണ്ഡെക്ക് ശേഷമെത്തിയ നിതീഷ് റാണ 13 റണ്‍സില്‍ പുറത്തായി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ശിവം ദുബെ (45) ഇന്ത്യയെ ജയത്തിലെത്തിച്ചു.

21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്സ്‌കെ (36), തെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതവും ഷാര്‍ദുല്‍ ഠാകൂറും യൂസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News