ഹെയ്ദി ഇനി മാധ്യമ പ്രവര്‍ത്തക; മലയാളത്തിന്‍റെ ആദ്യ ‘ട്രാന്‍സ് വുമണ്‍ റിപ്പോര്‍ട്ടര്‍ ജേര്‍ണലിസ്റ്റ്’ സമൂഹത്തോട് സംവദിക്കും കൈരളി ന്യൂസിനൊപ്പം

ഹെയ്ദി സാദിയ നിശ്ചയ ദാര്‍ഢ്യം കൊണ്ട് ഒരു വലിയ ദൂരം നടന്ന് തീര്‍ത്തവള്‍. കല്ലെറിഞ്ഞവരെയും അവഗണിച്ചവരെയും സാക്ഷിയൊക്കി ഹെയ്ദി ജീവിത സമരത്തില്‍ പുതിയ വിജയം അടയാളപ്പെടുത്തുകയാണ്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും ജേര്‍ണലിസത്തില്‍ നിന്ന് ഫസ്റ്റ് ക്ലാസ് വിജയം കരസ്തമാക്കിയ ഹെയ്ദി. കൈരളി ന്യൂസിലൂടെ ജേര്‍ണലിസ്റ്റ് ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റിപ്പോര്‍ട്ടര്‍ ജേര്‍ണലിസ്റ്റാണ് ഹെയ്ദി സാദിയ.

ഉയിരിലുള്ളതല്ല ഉടലിന്റെ ഭാവമെന്ന് തിരിച്ചറിഞ്ഞത് മുതല്‍ വീട്ടുകാരില്‍ നിന്ന് കുടുംബത്തില്‍ നിന്ന്, കൂട്ടുകാരില്‍ നിന്ന്, നാട്ടുകാരില്‍ നിന്നൊക്കെ അനുഭവിച്ച അവഗണനയ്ക്ക് ഇനി ഹെയ്ദി ഒരു മാധ്യമ പ്രവര്‍ത്തകയുടെ ഉത്തരവാദിത്വത്തോടെ മറുപടി പറഞ്ഞു തുടങ്ങും.

പുരോഗമനത്തിന്റെ മേമ്പൊടിയിലൊളിച്ചുവച്ച സമൂഹത്തിലൊരു വിഭാഗത്തിന്റെ കള്ളത്തരങ്ങളെ മുനയുള്ള ചോദ്യങ്ങള്‍ കൊണ്ട് അവള്‍ പുറത്ത് കൊണ്ടുവരും.

പ്ലസ് ടു വരെ എല്ലാ പീഡനങ്ങളും സഹിച്ച് കഴിഞ്ഞ ഹെയ്ദി മംഗലാപുരത്തെ ശ്രീനിവാസ കോളേജിലാണ് സ്ത്രീയെന്ന സ്വാതന്ത്ര്യത്തോടെ ജീവിച്ചു തുടങ്ങുന്നത്.

ട്രാന്‍സ് ജെന്റര്‍ സമൂഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. എന്നാല്‍ അവിടെയും ജീവിതം അത്ര സുഖകരമായിരുന്നില്ല. സഹപാഠികളുടെ മാനസികവും ശാരീരികവുമായ അക്രമങ്ങളില്‍ പതറിപ്പോയ ഹെയ്തി വീട്ടിലേക്ക് മടങ്ങി.

പിന്നെ മാസങ്ങളോളം വീട്ടിലെ ഇരുട്ടറയില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുരിതത്തിനിടയില്‍ വീണുകിട്ടിയ അവസരത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി ബംഗളൂരുവിലേക്ക് അവിടുത്തെ ഹിജഡ സമൂഹം തന്റെ ആഗ്രഹങ്ങല്‍ക്ക് ചിറകുനല്‍കാനൊപ്പം നിന്നത് അവളില്‍ പ്രതീക്ഷ വളര്‍ത്തി.

എന്നാല്‍ അവര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്ന തിരിച്ചറിവില്‍ അവിടെ നിന്നും രക്ഷപ്പെട്ട് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറി ലൈംഗിക തൊഴിലല്ലാതെ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന അവളുടെ ബോധ്യമാണ് ഹെയ്തിയെ അപ്രാപ്യമെന്ന് തന്റെ സമാന മനസ്‌കരില്‍ പലരും കരുതുന്ന ഉയരത്തിലൊത്തിയത്.

ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന് വേണ്ടി മാത്രമല്ല അവരെ ഉള്‍ക്കൊള്ളേണ്ട സമൂഹത്തിനും ചികിത്സയാവശ്യമാണെന്ന തിരിച്ചറിവും തനിക്കതിന് തുടക്കം കുറിക്കാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യവുമാണ് പുതിയ വഴികളില്‍ ഹെയ്തിക്കുള്ള വെളിച്ചം.

ഇവിടെയെല്ലാവരും തന്നെ മനസിലാക്കുന്നു തിരിച്ചറിയുന്നു, സംശയങ്ങളെ വ്യക്തമായ ഉത്തരങ്ങള്‍കൊണ്ട് ദൂരീകരിക്കുന്നു.

മറ്റൊരു വീട് പോലെ ഞാന്‍ ഇവിടെ സുരക്ഷിതയാണ്, മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ കൈരളിയിലെ തുടക്കത്തെ കുറിച്ച് ഹെയ്ദി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News