തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പാലയില്‍ യുഡിഎഫിന് വെല്ലുവിളിയാകുന്നു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പാലയില്‍ യുഡിഎഫിന് വെല്ലുവിളിയാകുന്നു.

തർക്കം നിലനിൽക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് അംഗം വിട്ടുനിന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയംകോൺഗ്രസിന്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും കോൺഗ്രസുമായി കേരളാ കോൺഗ്രസ് സഹകരിക്കുന്നില്ല.

പാല മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലുമാണ് തർക്കം രൂക്ഷമായത്. തർക്കത്തിനിടെ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടന്ന മുത്തോലി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗം അഡ്വ ജിസ്മോൾ തോമസ് വിജയിച്ചു.

കേരളാ കോണ്ഗ്രസ് അംഗം സന്ധ്യ ജി നായർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരളാ കോണ്ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് യു ഡി എഫിനോട് സഹകരിച്ചതുമില്ല.

കേരളാ കോൺഗ്രസിന്റെ പ്രതിനിധിയെ തോൽപ്പിച്ചാണ് കോൺഗ്രസ് അംഗം ജിസ്മോൾ നേരത്തെ മുത്തോലി ഗ്രാമപഞ്ചായത്ത് അംഗമായത്.

കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പാലാ ഉപതരെഞ്ഞെടുപ്പിനെ ബാധിക്കാതെ പരിഹരിക്കാൻ യുഡിഎഫ് ഒരു സമിതിയും രൂപീകരിച്ചു.

മുത്തോലി, രാമപുരം, കൊഴുവനാല്‍, മീനച്ചില്‍ എന്നീ പഞ്ചായത്തുകളിലെ തർക്കം പരിഹരിക്കലായിരുന്ന ഈ സമിതിയുടെ പ്രധാന ലക്ഷ്യം. തർക്കം മുറുകിയതോടെ സമിതി പിൻവലിഞ്ഞു. ഇപ്പോഴുംതർക്കങ്ങൾ ഉണ്ടെന്ന് ജോസഫ് വാഴക്കനും സമ്മതിച്ചു.

രാമപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരു ചേരികളിലാണ്.

കൊഴുവനാലില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിനൊപ്പമില്ല. പാലാ നഗരസഭയിലും മീനച്ചിലില്‍ ഗ്രാമ പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലാണ് തര്‍ക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel