വിദേശ വിപണി കീഴടക്കാന്‍ ഒരുങ്ങി കണ്ണൂര്‍ സഹകരണ സ്പിന്നിംങ് മില്ലില്‍

വിദേശ വിപണി കീഴടക്കാന്‍ ഒരുങ്ങി കണ്ണൂര്‍ സഹകരണ സ്പിന്നിംങ് മില്ലില്‍ ഉത്പ്പാദിപ്പിക്കുന്ന പരുത്തി നൂലുകള്‍.മ്യാന്‍ന്മാറിലേക്ക് കയറ്റി അയക്കുന്ന ആദ്യ ലോഡിന്റെ ഫ്‌ലാഗ് ഓഫ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.5400 കിലോ നൂലാണ് മ്യാന്മാറിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ആദ്യമായാണ് കണ്ണൂര്‍ സ്പിന്നിംങ് മില്ലില്‍ ഉല്‍പ്പാദിപ്പിക്കുന്ന പരുത്തി നൂല്‍ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നത്.ഇടത് പക്ഷ സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ സ്പിന്നിംഗ് മില്ലില്‍ നടപ്പാക്കിയ കാലോചിതമായ നവീകരണതിന്റെ ഫലമായാണ് വിദേശ വിപണിയിലേക്കുള്ള പ്രവേശനം.ഇറ്റാലിയന്‍ നിര്‍മ്മിത യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഉന്നത ഗുണ നിലവാരമുള്ള പരുത്തി നൂലുകള്‍ നിര്‍മിച്ചത്.സ്പിന്നിങ് മില്ലില്‍ ഉല്‍പ്പാദിപ്പിക്കുന്ന നൂലിന് കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ആദ്യ ലോഡ് ഫ്‌ലാഗ് ഓഫ് ചെയ്ത വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

അടുത്ത ഘട്ടത്തില്‍ ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും നൂല്‍ കയറ്റുമതി ചെയ്യും. ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന നിലയിലായിരുന്നു കണ്ണൂര്‍ സ്പിന്നിംങ് മില്‍.എന്നാല്‍ കാലോചിതമായി നവീകരിച്ചും തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയും ഉയര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News