നോര്‍ക്കയുടെ ഇടപെടല്‍: ഷാര്‍ജയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നോര്‍ക്ക റൂട്ട്സ് മുഖേന സൗജന്യമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.

നോര്‍ക്കയുടെ ഇടപെടലിനെ തുടര്‍ന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്. തുടര്‍ന്ന് നോര്‍ക്കയുടെ സൗജന്യ എമര്‍ജന്‍സി ഐ.സി.യു ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here