ഇത് ശൂരനാട്ടിലെ പെണ്‍കരുത്തിന്റെ വിപ്ലവം; മൂന്ന് പതിറ്റാണ്ടിന്റെ നിറവില്‍ മഹിള സഹകരണ സംഘം

ശൂരനാട്ടുകാര്‍ക്ക് ഈ പെണ്‍കരുത്തിന്റെ കഥ പറയാന്‍ നൂറ് നാവാണ്. അതിന് കാരണവുമുണ്‍ണ്ട്. ശൂരനാടിന്റെ പേരും പെരുമയും നാടൊട്ടുക്ക് ഒരു പെണ്‍കൂട്ടം എത്തിച്ചു കഴിഞ്ഞു. വനിതാ കൂട്ടായ്മകളില്‍ വേറിട്ട മുഖമായി മാറിയ ശൂരനാട് മഹിള വ്യവസായ സഹകരണ സംഘത്തിന്റെ വിജയഗാഥയാണ് ഒരു നാടിന് മുഴുവന്‍ അഭിമാനമായി നിലകൊള്ളുന്നത്.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍ 1989 ല്‍ വ്യവസായ സൊസൈറ്റി ആയിട്ടാണ് ഈ സംഘം സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗിന് വിധേയമായി പ്രവര്‍ത്തനം തുടങ്ങിയത്. പ്രതിഫലമില്ലാതെയുള്ള പ്രവര്‍ത്തനമാണ് ശൂരനാട് മഹിള വ്യവസായ സഹകരണ സംഘത്തിന്റെ മേ•. നിരവധി വനിതകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്ന കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണന കേന്ദ്രം, ലഘുഭക്ഷണ ശാല, വസ്ത്ര വില്‍പ്പന ശാല, തയ്യല്‍ പരിശീലന കേന്ദ്രം, വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ സംരംഭങ്ങളാണ് സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വയംപര്യാപ്തതയിലേക്ക് ശൂരനാട്ടിലെ പെണ്‍കൂട്ടായ്മകളെ കൈപിടിച്ചുയര്‍ത്താന്‍ അക്ഷീണം പരിശ്രമിക്കുകയാണ് മഹിള വ്യവസായ സഹകരണ സംഘാംഗങ്ങള്‍ ഓരോരുത്തരും. വനിതകള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് സാമ്പത്തികമായ തടസമാണ് പ്രശ്നമെങ്കില്‍ സംഘത്തില്‍ നിന്ന് പലിശരഹിത വായ്പ ലഭിക്കും. കൂടാതെ കുറഞ്ഞ ഫീസ് ഈടാക്കി തയ്യല്‍ പരിശീലന കേന്ദ്രത്തിലൂടെ ആധുനിക സംവിധാനങ്ങളില്‍ ബുട്ടിക്ക് പ്രിന്റിംഗ്, എംബ്രോയിഡറി തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. 25 ഓളം പേര്‍ക്ക് ഒരേ സമയം പരിശീലനം നല്‍കാന്‍ കഴിയും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ ആദായകരമായ സ്വയം തൊഴില്‍ കണ്‍െത്താന്‍ ഈ പരിശീലനം ധാരാളം.

കുടുംബശ്രീ യൂണിറ്റുകള്‍ വഴിയും സംഘത്തിന്റെ തന്നെ ഷോറൂമിലൂടെയും ഈ വസ്ത്രങ്ങളും വിറ്റഴിക്കപ്പെടുന്നു.നാടന്‍ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വിപണന കേന്ദ്രം വഴി സംഘം ശേഖരിക്കുന്നു. നീതി മെഡിക്കല്‍ സ്റ്റോറില്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭിക്കും. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു കുടുംബത്തിന് ലഘുഭക്ഷണ ശാലയുടെ ചുമതല നല്‍കിയും സംഘം മാതൃകയായി.

185 ഓളം അംഗങ്ങളാണ് നിലവില്‍ സംഘത്തിലുള്ളത്. ഒന്നരക്കോടി രൂപയോളം വിറ്റുവരവ് നേടാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഘത്തിന് കഴിഞ്ഞു. ബാങ്ക് ലോണ്‍ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തലയിലേറ്റാതെ സ്വയം പ്രാപ്തരായി നില്‍ക്കുകയാണ് ഈ മഹിളാ സംഘം.
നാടിന്റെ വികസനം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം വനിതകളുടെ ആത്മാര്‍ത്ഥതയും സാമൂഹികപ്രതിബദ്ധതയുമാണ് സംഘത്തിന്റെ വിജയത്തിന് പിന്നിലെന്ന് സംഘം പ്രസിഡന്റ് അഡ്വ. എസ്. ലീല പറഞ്ഞു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍, പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ. എസ്. ലീലയെ കൂടാതെ സംഘം സെക്രട്ടറി വി. പത്മകുമാരി, ശൂരനാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബിന്ദു ശിവന്‍, പഞ്ചായത്ത് അംഗം വി. സി രാജി, റിട്ട. പ്രധാനാധ്യാപിക പ്രസന്നകുമാരി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് സംഘത്തിന്റെ മേല്‍നോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News