ശാന്തിഗിരി ആശ്രമം പ്രസിഡന്റ്‌ സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം പ്രസിഡന്റ്‌ സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം പ്രസിഡന്റും ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി (71) ഇന്നലെ (292019) രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ച് ഗുരുജ്യോതിയില്‍ അന്തരിച്ചു. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്ത് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത്ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്റെയും അക്കാമ്മയുടെയും മകനായി1948 മെയ് 26 ന് ജനനം. പൂര്‍വ്വാശ്രമത്തില്‍ കുഞ്ഞുമോന്‍ എന്നായിരുന്നു പേര് . ഒരു ജ്യേഷ്ഠസഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.

പത്താംവയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും (വടക്കയില്‍ വീട് , മുരിക്കടി) പിന്നെ അമരാവതിയിലും താമസമാക്കി. 1976 ല്‍ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടുന്നു. പിന്നീട് ഗുരുവിന്റെ ശിഷ്യനായി, സന്ന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മ്മം ചെയ്തതിനുശേഷം കല്ലാര്‍ (ഇടുക്കി), എറണാകുളം ആശ്രമങ്ങള്‍ കേന്ദ്രമാക്കി ആശ്രമത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News