പൗരത്വപട്ടിക പുഃനപരിശോധന; അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

ബംഗ്ലാദേശ് അതിര്‍ത്തിയിലെ ചില ജില്ലകളിലെയും മറ്റ് ചില ജില്ലകളിലെയും പൗരത്വപട്ടിക പുഃനപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേരുടെ അവകാശം സംരക്ഷിക്കാനായാണ് സര്‍ക്കാര്‍ നീക്കം.

പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായിട്ടാണ് പുഃനപരിശോധന ആവശ്യപ്പെടുന്നത്. അതിര്‍ത്തി ജില്ലകളില്‍ 20 ശതമാനവും മറ്റിടങ്ങളില്‍ 10 ശതമാനവുമാണ് അപാകതകള്‍ കണ്ടെത്തിയത്.

ആദ്യം നല്‍കിയ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. അതിനാല്‍ വീണ്ടും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് നിയമത്തിന്റെ എല്ലാ സഹായവും ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News