പ്രത്യേക കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനോട് വിയോജിപ്പുള്ള ഭരണകക്ഷി എംപിമാരെ പാര്‍ടിയില്‍നിന്ന് പുറത്താക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് സമ്മേളനം ഒക്ടോബര്‍ 31 വരെ നിര്‍ത്തിവച്ചതിനെതിരെ മുന്‍ ധനമന്ത്രി ഫിലിപ് ഹമോണ്ട് രംഗത്തു വന്നതോടെയാണ് പ്രധാനമന്ത്രി സ്വരം കടുപ്പിച്ചത്.
പ്രതിപക്ഷ കക്ഷികള്‍ ഇന്ന് ജോണ്‍സണുമായു ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ കരാറില്ലാതെ പുറത്തുപോകാനുള്ള തീരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെടും.അതേസമയം, ബ്രെക്സിറ്റിന് തയ്യാറായിരിക്കാന്‍ ജനങ്ങളോട് ആഹ്വാനംചെയ്യുന്ന പ്രചാരണം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.
Get real time update about this post categories directly on your device, subscribe now.