ദുരിതാശ്വാസനിധി സമാഹരണത്തിന് വേറിട്ട മാതൃകയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌ക്കൂള്‍

ദുരിതാശ്വാസനിധി സമാഹരണത്തിന് വേറിട്ട മാതൃക തീര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌ക്കൂള്‍. കൂട്ടികള്‍ക്കൊപ്പം ചിത്രകാരന്മാര്‍, ശില്‍പ്പികള്‍ എന്നിവരെ സഹകരിപ്പിച്ചാണ് ദുരിതബാധിതര്‍ക്കായി സ്‌കൂള്‍, സര്‍ഗ്ഗാത്മക കൂട്ടായ്മ സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാന്‍ ചിത്രകാരന്മാര്‍, ശില്‍പ്പികള്‍ എന്നിവരെ കൂടെ നിര്‍ത്തുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌ക്കൂള്‍. 30 കലാകാരന്മാര്‍ സ്‌കൂളിലെത്തി സര്‍ഗ്ഗാത്മക കൈത്താങ്ങിന്റെ ഭാഗമായി. ചിത്രങ്ങള്‍ വരച്ചും ശില്‍പ്പങ്ങള്‍ തീര്‍ത്തും കുട്ടികളും കലാകാരന്മാരും ഒരു പകല്‍ പ്രളയദുരിതാശ്വാസത്തിനായി ഒത്തു ചേര്‍ന്നു.

ഓണാവധിക്ക് ശേഷം സര്‍ഗ്ഗ സൃഷ്ടികളുടെ പ്രദര്‍ശനവും വില്‍പ്പനയും സ്‌കൂളില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഇവ വിറ്റഴിച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് പി ടി എ പ്രസിഡന്റ് സി എം ജംഷീര്‍ പറഞ്ഞു. സ്‌കൂളിലെത്തി പരിപാടിയില്‍ പങ്കാളികളാവാന്‍ കഴിയാത്തവര്‍ നേരിട്ടും തപാല്‍ വഴിയും സര്‍ഗ്ഗ സൃഷ്ടികള്‍ എത്തിച്ച് സഹായിക്കുന്നുണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here