കമലജാസ്യയുടെ നൃത്ത ഭാഷ്യം അണിയറയില്‍ ഒരുങ്ങുന്നു

മഹാരാജാ സ്വാതി തിരുനാളിന്റെ പ്രശസ്ത കൃതി കമലജാസ്യയുടെ നൃത്ത ഭാഷ്യം അണിയറയില്‍ ഒരുങ്ങുന്നു. രാഗമാലികയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന കമലജാസ്യ സ്വാതി തിരുനാള്‍, ഭഗവാന്‍ അനന്തപത്മനാഭനെ കണ്ടെഴുതിയ കൃതിയായാണ് അറിയപ്പെടുന്നത്. ദശാവതാരത്തെ പൂര്‍ണമായും പ്രതിപാദിച്ചിട്ടുള്ള ഈ കൃതി അരങ്ങിലെത്തിക്കുന്നത് കാലടി സംസ്‌കൃത കോളേജിലെ നൃത്ത വിഭാഗം മുന്‍ മേധാവി സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തന്നെയാണ് കമലജാസ്യ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത്.

2012 ബാച്ചിലെ എം.എ ഭരതനാട്യം വിദ്യാര്‍ഥികളായിരുന്ന കലാമണ്ഡലം നയന ജി നാഥ്, നേമം സന്തോഷ് കുമാര്‍, കലാമണ്ഡലം മീനു വിജയ്,കലാമണ്ഡലം ഷംന ശങ്കര്‍, കലാമണ്ഡലം വിനയ ദിവാകരന്‍, സുമ ശരത്ത്, ശ്രീജ രഞ്ജിത്ത്, അമല ചിന്നപ്പന്‍, സഹേഷ് സഹദേവന്‍, അശ്വനി ഗോപാല്‍ എന്നിവരാണ് തങ്ങളുടെ ഗുരുവിനായി വീണ്ടും ഒരുമിക്കുന്നത്.

തൃപ്പൂണിത്തറ ചിദംബരം നൃത്ത വിദ്യാലയത്തിലാണ് പരിശീലനക്കളരി. നൃത്ത- നൃത്യ-നാട്യ സങ്കല്‍പവും പരമ്പരാഗത ഭരതനാട്യ സമ്പ്രദായവും സമന്വയിപ്പിച്ചാണ് സി. വേണുഗോപാല്‍ കമലജാസ്യ ഒരുക്കിയിരിക്കുന്നത്. ഈ മാസം 15ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍പത്തൂര്‍ ഓഡിറ്റോയത്തില്‍ വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി 9.30 വരെയാകും കമലജാസ്യയുടെ അവതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News