മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷം. ജോലി സമയത്തെ ബാധിക്കാതെയാണ് അവര്‍ ഓണാഘോഷം ക്രമീകരിച്ചത്. ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കിയത് തന്നെ രാത്രി വൈകയും രാവിലെയുമായിട്ടാണ്.

ജോലിയെ ബാധിക്കാതെ ഓണാഘോഷം നടത്തുക ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നത്. ആ രീതിയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായിട്ടാണ് ഇത്തവണ സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ഓണമാഘോഷിക്കുന്നത്. ആഘോഷപരിപാടിയില്‍ പ്രധാനം അത്തപ്പുക്കള മത്സരമാണ്.

ഇതിനായിട്ടാണ് ഏറെ സമയവും ജീവനക്കാര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. അതിനാല്‍ ഇത്തവണ രാത്രി വൈകിയും തുടര്‍ന്ന് രാവിലെ ഏഴു മണിമുതലും ആരംഭിച്ച് ജോലി ആരംഭിക്കുന്ന 10.15ന് മൂന്‍പായി പൂക്കളം തയ്യാറാക്കി.

പതിനഞ്ച് ബ്‌ളോക്കായിട്ടാണ് അത്തപ്പൂക്കള മത്സരം. ഉച്ചയ്ക്കുള്ള ഓണസദ്യയും ജോലി സമയത്തെ ബാധിക്കാതെ ഉച്ചയൂണ് സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലാതാമസം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഓണാഘോഷത്തലും അവര്‍ കൃത്യമായി പാലിച്ചു.