തരിഗാമിയുടെ വീട്ടുതടങ്കല്‍: സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി സത്യവാങ്മൂലം സമര്‍പ്പിച്ചത്. സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ യെച്ചൂരിക്ക് സന്ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.

സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ആവശ്യത്തെ എതിര്‍ത്തെങ്കിലും എല്ലാ വിലക്കും മറികടന്ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here