ഹോളിവുഡ് ശൈലിയില്‍ നിര്‍മ്മിച്ച ഹൊറര്‍ കോമഡി ചിത്രം ‘ സോംബി ‘ സെപ്റ്റംബര്‍ 6 മുതല്‍ 

തമിഴില്‍ ‘സോംബി’ എന്ന പേരില്‍ ഒരു സിനിമ പ്രദര്‍ശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളില്‍ സോംബി ( ZOMBIE ) വിഭാഗം സിനിമകള്‍ പ്രസിദ്ധമാണ്. ശവങ്ങള്‍ക്ക് ജീവന്‍ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ് സോംബി. സോംബികള്‍ക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവര്‍ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡില്‍ നേരത്തേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകള്‍ നിര്‍മ്മക്കപ്പെട്ട് വിജയം വരിച്ചിട്ടുണ്ട്.

‘ഇരുട്ടു അറയില്‍ മുരട്ട് കുത്ത്’ എന്ന സിനിമയിലൂടെ ഗ്ലാമര്‍ താരമായി അവതാരമെടുത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന ‘സോംബി’യിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വര്‍ത്തമാന കാല തമിഴ് സിനിമയിലെ മുന്‍നിര ഹാസ്യ താരം യോഗി ബാബുവാണ്. ഈ സിനിമയിലെ ഒരു കരാട്ടെ സംഘട്ടന രംഗത്തില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പഠിച്ചിട്ടുള്ള യാഷിക ഡ്യൂപ്പില്ലാതെ റിയലിസ്റ്റിക്കായി തന്നെ സാഹസികമായി അഭിനയിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു .

നിരൂപകരുടെ പ്രശംസ നേടിയ ‘ മോ’ എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവന്‍ നല്ലന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സോംബി'( ZOMBIE ) അവതരണം കൊണ്ടു വ്യത്യസ്തവും നര്‍മ്മരസപ്രദവുമായ ഹൊറര്‍ സിനിമ മാത്രമല്ല സസ്‌പെന്‍സ് ത്രില്ലറും കൂടിയാണത്രെ .

എസ് 3 പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹര്‍ എന്നിവരാണ്. സെപ്റ്റംബര്‍ 6 ന് ‘സോംബി’ പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News