”ഒരുമിച്ചൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് യുഡിഎഫ്; നേട്ടങ്ങള്‍ വിവരിച്ചു കൊണ്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടും; യാതൊരു ഭയവുമില്ല”; ശബരിമല വിശ്വാസികളെ കബളിപ്പിച്ചത് ബിജെപിയെന്നും കോടിയേരി

കോട്ടയം: ഒരുമിച്ചൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് യുഡിഎഫ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. ഭരണത്തെ ജനങ്ങള്‍ക്ക് വിലയിരുത്താമെന്നും കോടിയേരി പറഞ്ഞു.

ശബരിമല വിശ്വാസികളെ കബളിപ്പിച്ചത് ബിജെപിയാണ്. ശബരിമല ഇത്തവണ ചര്‍ച്ചാവിഷയമല്ല. ചര്‍ച്ചയായാല്‍ ഒളിച്ചോടില്ലെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News