അസം: പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായവരുടെ വോട്ട് അവകാശം തത്ക്കാലം തുടരും

ദില്ലി: അസം പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായവരുടെ വോട്ട് അവകാശം തത്ക്കാലം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പുറത്തായവരുടെ അപ്പീലുകളില്‍ തീരുമാനമാകുന്നത് വരെ വോട്ട് അവകാശം തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പൗരത്വ റജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്ത ആഴ്ച അസം സന്ദര്‍ശിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതോടൊപ്പം അസമിലെ സ്ഥിതിഗതികളും വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News