ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക്; തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി; ഏത് അന്വേഷണത്തെയും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരായ അന്വേഷണമാണ് സിബിഐക്ക് വിടുന്നത്.

ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതിലാണ് അഴിമതി നടന്നത്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണ് പ്രതിവര്‍ഷം 45 കോടി പ്രവര്‍ത്തനച്ചെലവു വരുന്ന മെക്കോണ്‍ കമ്പനിയുടെ മലിനീകരണ നിയന്ത്രണ പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

അതേസമയം, തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

താന്‍ ഏത് അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെയെന്നും തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News