കൊച്ചി മെട്രോ: മഹാരാജാസ് – തൈക്കൂടം സര്‍വ്വീസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി മെട്രോ മഹാരാജാസ് തൈക്കൂടം സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇതോടൊപ്പം പേട്ട – എസ് എന്‍ ജംങ്ക്ഷന്‍ പാതയുടെയും വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെയും നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാജാസ് മെട്രൊ സ്റ്റേഷനില്‍ നാട മുറിച്ചു കൊണ്ടാണ് തൈക്കൂടം സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പടെയുള്ളവരും കടവന്ത്ര സ്റ്റേഷന്‍ വരെ മെട്രൊയില്‍ യാത്ര ചെയ്താണ് ഉദ്ഘാടന സമ്മേളന വേദിയിലെത്തിയത്.

വേദിയിലെത്തിയ മുഖ്യമന്ത്രി പേട്ട – എസ് എന്‍ ജംങ്ക്ഷന്‍ പാതയുടെയും വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.
സമഗ്ര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേട്ട, എസ് എന്‍ ജംക്ഷന്‍ പാത 24 മാസം കൊണ്ട് പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷത്തോടെ വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയുണ്ടാകരുത് അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മെട്രോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.മന്ത്രി എ കെ ശശീന്ദ്രന്‍ ,മെട്രോമാന്‍ ഇ ശ്രീധരന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News