ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു; ആര്‍ക്കും പരുക്കുകളില്ല; ഒഴിവായത് വന്‍ ദുരന്തം

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ആണ് സ്‌കൂള്‍ ബസിനു തീ പിടിച്ചത്. വിദ്യാര്‍ഥികളെ ഉടന്‍ ബസില്‍ നിന്ന് രക്ഷിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. തീപിടിത്തത്തെക്കുറിച്ച് രാവിലെ 6.30 നാണ് പോലീസ് ഓപ്പറേഷന്‍ റൂമിന്, ഫോണ്‍കോള്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആദ്യം വാഹനത്തിന് താഴെ നിന്ന് പുക വരുന്നതായി ബസ് ഡ്രൈവറാണ് കണ്ടെത്തിയത്. പിന്നീട് തീ ആളിപടരുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു. ഷാര്‍ജ പോലീസിനെയും ഷാര്‍ജ സിവില്‍ ഡിഫന്‍സിനെയും വിളിക്കുന്നതിന് മുന്പ് തന്നെ ബസ് ഡ്രൈവര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് മാറ്റി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News