യുഡിഎഫിന്റെ രാപ്പകല്‍ സമരം പൊളിഞ്ഞു; രാത്രി സമരത്തിന് ആളെ കിട്ടാത്തതിനാല്‍ സമരം വൈകുന്നേരം അവസാനിപ്പിച്ചു

കണ്ണൂരില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമരം പൊളിഞ്ഞു. രാത്രി സമരത്തിന് ആളെ കിട്ടാത്തതിനാല്‍ വൈകുന്നേരം തന്നെ സമരം അവസാനിപ്പിച്ചു. മോശം കാലാവസ്ഥ കൊണ്ടാണ് സമരം അവസാനിപ്പിക്കുന്നത് എന്നാണ് ന്യായീകരണം.

യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച രാപ്പകല്‍ സമരമാണ് കണ്ണൂരില്‍ പകല്‍ സമരം മാത്രമായി ചുരുക്കേണ്ടി വന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം ഏഴ് മണിക്ക് അവസാനിപ്പിച്ചു.

രാത്രി സമരത്തിന് ആളെ കിട്ടാതെ വന്നതോടെയാണ് രാപ്പകല്‍ സമരം വെട്ടിച്ചുരുക്കേണ്ടി വന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് സമരം അവസാനിപ്പിച്ചത് എന്നാണ് യു ഡി എഫ് നേതാക്കളുടെ ന്യായീകരണം.ശക്തമായ മഴ പോലും ഇല്ലാത്ത അവസ്ഥയിലാണ് കാലാവസ്ഥയെ പഴിചാരി യുഡിഎഫ് രാപ്പകല്‍ സമരത്തില്‍ നിന്നും തടിയൂരിയത്.

രാത്രി സമരത്തിന് ആളില്ലാതെ രാപ്പകല്‍സമരം പോളിയും എന്ന ഘട്ടത്തിലാണ് സമരം അവസാനിപ്പിച്ചത്. കനത്ത മഴയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമരം യു ഡി എഫ് സംസ്ഥാന നേതൃത്വത്തില്‍ നിന്നും സമരം അവസാനിപ്പിക്കാനുള്ള അനുമതി വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News