മുസ്ലീംവിരുദ്ധ പരാമര്‍ശം; ആകാശവാണി ജീവനക്കാരി കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂര്‍: ഫേസ്ബുക്കില്‍ മുസ്ലീംവിരുദ്ധ പരാമര്‍ശമുള്ള പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡായറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു.

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതിന് 120 ഒ വകുപ്പും ഇന്ദിരക്കെതിരെ ചുമത്തിയിട്ടുണ്ട്.

അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് ഇന്ദിര മുസ്ലീങ്ങളെ വംശീയമായി അവഹേളിക്കുന്ന വിധത്തില്‍ പ്രതികരിച്ചത്.

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്.

തമിഴ്നാട് തൂത്തുകുടി ആകാശവാണി നിലയത്തിലെ പ്രോഗ്രാം ഡയറക്ടറാണ് കെ ആര്‍ ഇന്ദിര.

സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News