പൊതുസമൂഹത്തിന്റെ കറുത്ത മനസിനെ തുറന്നുകാട്ടി ‘കറുപ്പ്‌’

കറുത്ത മനുഷ്യരോടുളള പൊതുസമൂഹത്തിന്‍റെ മനോഭാവം തുറന്ന് കാണിക്കുന്ന കറുപ്പ് എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു.

കണ്ണൂർ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വോളണ്ടിറമാരാണ് 38 ലക്ഷം രൂപ മുടക്കി സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ് ടി.ദീപേഷാണ് കറുപ്പിന്‍റെ സംവിധായകന്‍.

നിറത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കറുപ്പിന്‍റെ പ്രമേയം വിരല്‍ ചൂണ്ടുന്നത് മലയാളികളുടെ മനസിലേക്ക് വീണ്ടും കുടിയേറുന്ന ജാതിവെറിയുടെ നേര്‍ക്കാണ്.

വെളുത്ത കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് കറുത്ത നിറമുളള നന്ദന്‍ എന്ന ആദിവാസി ബാലന്‍ പഠിക്കാനെത്തുന്നതിനെ തുടര്‍ന്നുളള സംഭവ വികസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

കണ്ണൂർ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഹയർസെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വേളണ്ടറിന്‍മാരാണ് 38 ലക്ഷം മുടക്കി സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ നടന്നു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് അടക്കമുളള പ്രമുഖര്‍ പ്രദര്‍ശനം കാണാനെത്തി. നിറത്തിന്‍റെ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ടി.ദീപേഷ് മാധ്യമങ്ങളോട് പറഞ്ഞു

സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആദിവാസി ബാലനായ നന്ദനാണ്. .വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രം ജീവിതത്തില്‍ കണ്ടിട്ടുളള നന്ദന്‍ കണ്ണൂര്‍ നഗരം ആദ്യമായി കാണുന്നത് സിനിമയുടെ ചിത്രീകരണത്തിനിടെയാണ്.

ജീവിതത്തില്‍ ആദ്യമായി ട്രെയിന്‍ യാത്ര ചെയ്ത് തലസ്ഥാനത്ത് എത്തിയ നന്ദന് സിനിമയെ പറ്റി പറയുന്നുളളത് കേള്‍ക്കുക

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് കുട്ടികള്‍ സിനിമ നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിപി ദിവ്യ അദ്ധ്യക്ഷനായിരുന്നു. സിനിമയില്‍ അഭിനയിച്ച കുട്ടികളും സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാനെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News