ചന്ദ്രയാന്‍ ലക്ഷ്യത്തിലേക്ക്; വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം; ശനിയാഴ്ച്ച ചന്ദ്രനില്‍

ഭ്രമണപഥം താഴ്ത്തിക്കൊണ്ട് ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്. ഇന്ന് പുലര്‍ച്ചെ 3.42നാണ് ഒമ്പത് സെക്കന്റ്‌കൊണ്ട് വിക്രം ലാന്‍ഡര്‍ ഭ്രമണപഥം താഴ്ത്തിയത്. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണിപ്പോള്‍ വിക്രം ലാന്‍ഡര്‍.

വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണെന്നും റും ഓര്‍ബിറ്ററും സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.

വിക്രം ലാന്‍ഡറിനെ വേര്‍പെടുത്തിയ ശേഷവും ഓര്‍ബിറ്റര്‍ പ്രഗ്യാന്‍ 96 കിലോമീറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. ജൂലായ് 22നാണ് ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here