വിന്‍ഡീസിനെ എറിഞ്ഞൊതുക്കി; ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 257 റണ്‍സിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 423 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 210 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

സ്‌കോര്‍ ഇന്ത്യ: 416, 4 വിക്കറ്റിന് 168; വിന്‍ഡീസ്: 117, 210. 3 വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കീഴടങ്ങിയപ്പോള്‍ വിന്‍ഡീസ് കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും മധ്യനിരയില്‍ ഷമ്രാ ബ്രൂക്‌സും(44), ജെറമൈന്‍ ബ്ലാക്വുഡും(38) നടത്തിയ പോരാട്ടം ഇന്ത്യന്‍ വിജയം വൈകിപ്പിച്ചു.

വിന്‍ഡീസിന് തുടക്കത്തിലെ പിഴച്ചിരുന്നു. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രം. മൂന്ന് റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ ഇഷാന്ത് ശര്‍മ മടക്കിയയച്ചു. ജോണ്‍ കാംപ്ബെല്ലിനെ ഷമിയും മടക്കിയതോടെ വിന്‍ഡീസ് തകര്‍ച്ച തുടങ്ങി. 35 ബോളില്‍ 39 റണ്‍സുമായി കളിച്ച ജെയ്‌സന്‍ ഹോള്‍ഡറിന്റെ വിക്കറ്റാണ് അവസാനം നഷ്ടമായത്.

ഹോള്‍ഡറിന് ശേഷമിറങ്ങിയ ജഹ്മര്‍ ഹാമിള്‍ട്ടണ്‍, റാക്കീം കോണ്‍വാള്‍, കെമര്‍ റോച്ച് എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News