ആശാട്ടി അമ്മയ്ക്ക് ആശ്വാസവുമായി വനിതാ കമ്മീഷന്‍; അഭയമായി ഗാന്ധി ഭവനും

വീടിന്റെ തിണ്ണയില്‍ അനാഥമാക്കപ്പെട്ട വൃദ്ധയെ വനിതാകമ്മീഷന്‍ ഇടപ്പെട്ട് പത്തനാപുരം ഗാന്ധി ഭവനില്‍ എത്തിച്ചു. സംരക്ഷിക്കാമെന്ന കരാറിലാണ് വൃദ്ധയുടെ സഹോദര പുത്രന് വീട് ഇഷ്ടദാനം നല്‍കിയത് പക്ഷെ കൊല്ലം തൃക്കോവില്‍വട്ടം സ്വദേശിനി ദേവകി ആരോരുമില്ലാതെ ദുരിത ജീവിതം നയിച്ചു.

അസ്തിപഞ്ചരത്തിലെ പോളിയൊ ബാധിച്ച് ചുരുങ്ങിപോയ കാലുകള്‍ പാദങ്ങള്‍, ദുര്‍ഗന്ധം ഏകാന്തത, ഇതൊക്കയായിരുന്നു അദ്ധ്യാപികയായ ദേവകിക്ക് കാലം ബാക്കിവെച്ച ജീവിതം. തന്റെ രക്ഷിതാക്കളുടെ ഓര്‍മകളുമായി വൃത്തിഹീനമായ തിണ്ണയില്‍ കുരങ്ങിന്റെ ആക്രമണത്തിനിരയായി കഴിയുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പ്പെട്ട വനിതാകമ്മീഷനംഗം ഷാഹിദാകമാല്‍ സ്ഥലത്തെത്തി പോലീസ്, വാര്‍ഡ്‌മെമ്പര്‍ അയല്‍വാസികളുടെ സഹകരണത്തോടെ ദേവകിയെ പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റി.

ദേവകിയുടെ മുഷിഞ്ഞ ഭാണ്ഡകെട്ടുകളില്‍ നിന്ന് ഇന്നലെ ലഭിച്ച പെന്‍ഷന്‍ പണം 3500 ഉള്‍പ്പടെ 8900 രൂപ കണ്ടെത്തി. നോട്ട് നിരോദനത്തിനിരയായ 500 റിന്റെ രണ്ട് പഴയ നോട്ടുകളും ഭാണ്ടകെട്ടില്‍ ഉണ്ടായിരുന്നു. പോകാന്‍ കൂട്ടാക്കാതിരുന്ന ദേവകിയെ അയല്‍വാസികള്‍ കണ്ണീരോടെയാണ് യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News