യുഡിഎഫിന്റെ തട്ടിപ്പുകളിലൊന്ന് മാത്രമാണ് ടൈറ്റാനിയം അഴിമതി; കേസ് സിബിഐക്ക് വിട്ട നടപടി സ്വാഗതാര്‍ഹം: കോടിയേരി

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ട തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏറെക്കാലമായി വിജിലന്‍സ് കോടതിയില്‍ നടക്കുന്ന കേസാണിത്. ഇതില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളും വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ട്. ഇതെല്ലാം പരിഗണിച്ചാകും സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ ഇനി മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സിബിഐക്കേ സാധിക്കുകയുള്ളൂവെന്ന് മനസിലാക്കിയതു കൊണ്ടാണ് സര്‍ക്കാര്‍ അത്തരം തീരുമാനം കൈക്കൊണ്ടത്. സത്യം കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. അഴിമതിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസനമെന്ന പേരു പറഞ്ഞ് നടത്തിയ അഴിമതിയും തട്ടിപ്പുകളും നിരവധിയാണ്. പാലാരിവട്ടം പാലം നിര്‍മാണമൊക്കെ അതിനുദാഹരണമാണ്. ടൈറ്റാനിയം ഇടപാടിന്റെ പേരില്‍ നടന്ന കുംഭകോണം അതിലൊന്ന് മാത്രമാണ്. അഴിമതികളുടെ പിറകിലുള്ള മുഖങ്ങള്‍ വെളിച്ചത്ത് വരണമെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News