
യുഎസ് ഓപ്പണിലെ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോടാണ് തോറ്റത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 74-ാം റാങ്കുകാരനായ ഗ്രിഗര്‍ ദിമിത്രോവിനോട് കീഴടങ്ങുകയായിരുന്നു ഫെഡറര്‍. സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6. ഇതോടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്ലാതെ ഫെഡറര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു.
റഷ്യന്‍ താരം ഡാനി മെദ്വദിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്റ്റാന്‍ മടങ്ങിയത്. സ്‌കോര്‍ 6-7, 3-6, 6-3, 6-1. മറ്റൊരു ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനെ നേരിടും.
വനികളില്‍ ആതിഥേയതാരം സെറീന വില്യംസ് സെമിയില്‍ കടന്നു. ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന മറികടന്നത്. സ്‌കോര്‍ 6-1, 6-0..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here