തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ട് ആറില്‍ നാലും എല്‍ഡിഎഫിന്; രണ്ടെണ്ണം പിടിച്ചെടുത്തു; ബേഡകത്ത് ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്ത് എല്‍ഡിഎഫ്; കോഴിക്കോട്ട് മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫ്‌

തിരുവനന്തപുരം: തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്. തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്.

നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ ഇവിടെ വി മീനയാണ് വിജയി.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. രതിമോളാണ് വിജയി.

പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡ് നരികുത്തി യുഡിഎഫ് നിലനിര്‍ത്തി. റിസ്വാനയാണ് വിജയി. ഷൊര്‍ണൂര്‍ നഗരസഭ 17-ാം വാര്‍ഡില്‍ (ടൗണ്‍ വാര്‍ഡ്) യുഡിഎഫ് സ്ഥാനാര്‍ഥി പി ആര്‍ പ്രവീണ്‍ വിജയിച്ചു.

മലപ്പുറം മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍ഡിഎഫിലെ സിപി നസീറ വിജയിച്ചു.

എറണാകുളം മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി ജോര്‍ജ് വിജയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വി എം സുനിത (സിപിഐഎം) വിജയിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.

തൃശൂര്‍ കുഴൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫിലെ നിത കൃഷ്ണന്‍ 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ബേഡകം പഞ്ചായത്തില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച് എല്‍ഡിഎഫ് വിജയിച്ചു

ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ ടി സരസ്വതി തോല്‍പിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News