കേരളത്തിലെ 15 ശാഖകള്‍ പൂട്ടാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനം

കേരളത്തിലെ 15 ശാഖകള്‍ പൂട്ടാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം മുത്തൂറ്റ് സമരം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.

മുത്തൂറ്റ് ജീവനക്കാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം തുരുന്ന പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റ് 15 ശാഖകള്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്രപ്പരസ്യത്തിലൂടെയാണ് ശാഖകള്‍ നിര്‍ത്താന്‍ തീരുമാനിച്ച വിവരം അറിയിച്ചിരിക്കുന്നത്.

എറണാകുളം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം തുടങ്ങി വിവധ ജില്ലകളിലെ ബ്രാഞ്ചുകളാണ് പൂട്ടുന്നത്. ഈ ശാഖകളില്‍ ഇന്ന് മുതല്‍ സ്വര്‍ണ പണയത്തിന്‍മേല്‍ വായ്പ നല്‍കില്ല. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നാണ് അറിയിപ്പ്.

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനം തുടരുന്നുവെന്നാരോപിച്ച് ജീവനക്കാര്‍ കൊച്ചിയിലെ ഹെഡ് ഓഫീസ് ഇന്നലെ ഉപരോധിച്ചിരുന്നു. ശമ്പള വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് ഹെഡ് ഓഫീസിനു മുന്നില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

സമരത്തിനിടെ മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. സമരം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാന്‍സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here