വര്‍ക്കിങ് ചെയര്‍മാനായി അംഗീകരിച്ചാല്‍ രണ്ടില നല്‍കാമെന്ന് ജോസഫ്; ചിഹ്നമില്ലെങ്കിലും ജയിക്കുമെന്ന് മുല്ലപ്പള്ളി; ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൊടുപുഴ: ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനായി തന്നെ അംഗീകരിച്ച് കത്ത് നല്‍കിയാല്‍ ചിഹ്നം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാമെന്ന് പിജെ ജോസഫ്.

ജോസ് കെ മാണി വിഭാഗം അതിന് സന്നദ്ധരാകാത്ത സാഹചര്യത്തില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ല. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കണം.

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ വിളിച്ചിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്നും ജോസഫ് പ്രതികരിച്ചു.

അതേസമയം, പാലായില്‍ ചിഹ്നമില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ, ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഓഫീസിലാണ് ജോസ് പത്രിക സമര്‍പ്പിച്ചത്. ജോസ് കെ. മാണി എംപി, ജോഷി ഫിലിപ്പ് എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോസ് പത്രിക നല്‍കിയത്.

ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായും രണ്ട് രീതിയിലാണ് ജോസ് ടോം പത്രിക നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel