ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിയോജിപ്പുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ സദാശിവം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.

കേരളത്തിന്റെ പ്രളയഅതിജീവന പ്രവര്‍ത്തനങ്ങള്‍ മാതൃകയായി. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന ഈ ഐക്യമാണ് കേരള പുനര്‍നിര്‍മ്മാണത്തിലും വേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഗവര്‍ണര്‍ സംതൃപ്തി അറിയിച്ചു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ കൃത്യമായി പിഎസ്‌സിയും ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സര്‍വകലാശാലയും നടപടി കൈകൊണ്ടു. ഗവര്‍ണര്‍മാരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അനുഭവം തനിക്കുണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളികളുടെ സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

ഗവര്‍ണര്‍പദവി ആലങ്കാരികമല്ലെന്നു പ്രവൃത്തിയിലൂടെ തെളിയിച്ച വ്യക്തിയാണ് പി.സദാശിവം. കാലാവധി അവസാനിക്കുന്ന ദിനത്തില്‍ രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പിലും പിന്നീടു നടന്നാ വാര്‍ത്താസമ്മേളനത്തിലും ഓരോ വിഷയത്തിലെയും നിലപാട് വ്യക്തമാക്കുകയായിരുന്നു.