കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പ് പെല്ലറ്റ് ആക്രമണത്തിന് ഇരയായ ശ്രീനഗര്‍ സ്വദേശി അസ്‌റാര്‍ അഹമ്മദ് ഖാന്‍ (18) ആണ് മരിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഓള്‍ഡ് ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, യുവാവിന്റെ മരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര തീരുമാനത്തിനുശേഷം ആദ്യമായാണ് പെല്ലറ്റ് ആക്രമണത്തെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News