ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല; ആത്മഹത്യയെന്ന് സിബിഐ

പാറശാല പോലീസ് സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജീവിന്റെത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ റിപ്പോര്‍ട്ട്.

ലോക്കപ്പിനുളളില്‍ വെച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തു എന്നാണ് സിബിഐയുടെയും കണ്ടെത്തല്‍. അടിവസ്ത്രത്തിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ പൊടി കഴിച്ചു എന്ന പോലീസിന്റെ കണ്ടെത്തല്‍ സിബിഐ നിരാകരിച്ചു. സ്റ്റേഷനില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് ശ്രീജീവിന്റെ ബാഗ് ലോക്കപ്പിന് അടുത്തായി ഉണ്ടായിരുന്നെന്നും ലോക്കപ്പിലെ അഴിക്കിടയിലൂടെ പൊടി അതില്‍ നിന്ന് എടുത്ത് ശ്രീജീവ് കഴിച്ചു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ആത്മഹത്യ കുറിപ്പില്‍ ഇക്കാര്യം ശ്രീജീവ് തന്നെ വ്യകാമുകിക്ക് സര്‍പ്രൈസ ശ്രീജീവിന്റെ ദേഹത്ത് എവിടെയും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ലെന്നും സിബിഐ പറയുന്നു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് പോലീസ് ശ്രീജീവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് അതേ സമയം ലോക്കപ്പില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി രമേശ് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അലക്ഷ്യമായി പ്രതിയെ ലോക്കപ്പില്‍ പാര്‍പ്പിച്ചതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തു. ശ്രീജീവ് ആത്മഹത്യ ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപെടുത്തിയതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ആരോപണ വിധേയരായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, എസ്.ഐ ബിനുകുമാര്‍,ജിഡി എന്‍ട്രി ചുമതലയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ മോഹനന്‍, പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനില്‍കുമാര്‍ എന്നീവര്‍ക്കെതിരെയാണ് സിബിഐ കനത്ത പിഴ ചുമത്തണം എന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ടിന്‍ മേല്‍ വാദം കേട്ട ശേഷമായിരിക്കും സിബിഐ കോടതി കേസ് തളളണമോ എന്ന് തീരുമാനിക്കുക . എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്നും ശ്രീജീവിന്റെത് കസ്റ്റഡിമരണം ആണെന്ന് ഉറച്ചുനില്‍ക്കുകയാണ് സഹോദരന്‍ ശ്രീജിത്ത്. 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.

ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്റെ സഹായത്തോടെ വിഷം കൊടുത്ത് കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

സഹോദരന്‍ ശ്രീജിത്തിന്റെ സത്യാഗ്രഹ സമരം സോഷ്യല്‍ മീഡീയ ഏറ്റെടുത്തതോടയാണ് കസ്റ്റഡി മരണ കേസ് സിബിഐക്ക് സര്‍ക്കാര്‍ കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News