മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധി സൗദി റദ്ദാക്കി

മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുന്‍ സൗദി കോടതി വിധി റദ്ദാക്കി. സൗദിഅറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഏപ്രില്‍ മാസം ആലപ്പുഴ സ്വദേശിയായ മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.ഇതിനെതിരെ യുവാവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ജിദ്ദ കോണ്‌സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കി്.

അബഹയിലെ മൂന്നംഗ അപ്പീല്‍ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവര്‍ഷം തടവും 400 അടിയും വിധിക്കുകയും ആയിരുന്നു.ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയായിരുന്നു കോടതി വിധി വന്നത്.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറ് വര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here