രണ്ടില ചിഹ്നം: അന്തിമ തീരുമാനം റിട്ടേണിംഗ് ഓഫീസറുടേതെന്ന് ടിക്കാറാം മീണ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അന്തിമ തീരുമാനം റിട്ടേണിംഗ് ഓഫീസറുടെതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമാകും അന്തിമ തീരുമാനമെന്നും മീണ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം, പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ പിജെ ജോസഫിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.

വിമത നീക്കമായാണ് ഇതിനെ കാണുന്നത്. യുഡിഎഫ് ഉണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമാണിത്. പാലയില്‍ കെഎം മാണിയാണ് ചിഹ്നം. ആ സ്മരണകള്‍ ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും ചിഹ്നത്തിനുള്ള നിയമപരമായ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്.

സ്ഥാനാര്‍ത്ഥിക്കൊപ്പം പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും എത്തിയിരുന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് താന്‍ ജോസഫ് കണ്ടത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News