മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തു

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുളള രമാലയിലായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സഹപാഠിയും രണ്ട് ഇളയ സഹോദരന്മാരും ചേര്‍ന്നാണ് പീഢനത്തിനിരയാക്കിയത്. സ്‌കൂളിലെ ശുചിമുറിയില്‍വച്ചാണ് പീഡനത്തിനിരയാക്കിയത്. എന്നാല്‍ സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയാറായിട്ടില്ലെന്ന്് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നു കുട്ടിപ്രതികള്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു. പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്താല്‍ മൊഴി രേഖപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതേസമയം പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ പെണ്‍കുട്ടിയുടെ പിതാവിനെ നിര്‍ബന്ധിച്ചതായും പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം പുറംലോകം അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here