പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് മികച്ച വിജയം

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്‌സിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സഖ്യത്തിന് തിളക്കമാർന്ന വിജയം. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിന്നായി പുറത്തുവരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ഫലമാണ് പോണ്ടിച്ചേരിയിലേത്.

സ്റ്റുഡന്റ്‌സ് കൗണ്സിൽ പ്രസിഡന്റായി പരിചയ് യാദവ്(എസ്എഫ്ഐ), ജനറൽ സെക്രട്ടറിയായി കുരൾ അൻപൻ(എപിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി കുര്യാക്കോസ് ജൂനിയർ(എസ്എഫ്ഐ), വൈസ് പ്രസിഡന്റുമാരായി ജി. മമത(എസ്എഫ്ഐ), ജെ കുമാർ(എഐഎസ്എഫ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കൗണ്സിൽ അംഗങ്ങളായി രൂപം ഹസാരിക(എസ്എഫ്ഐ), അൽ റിഷാൽ ഷാനവാസ്(എസ്എഫ്ഐ), ശ്വേത വെങ്കടേശ്വരൻ(എസ്എഫ്ഐ), അനഘ എസ്(എസ്എഫ്ഐ), ധനവർധിനി(എപിഎസ്എഫ്), റിതീഷ് കൃഷ്ണ(സ്വതന്ത്രൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എഎസ്എ-എംഎസ്എഫ്-ഫ്രറ്റേർണിറ്റി സഖ്യത്തോടൊപ്പം എസ്എൻസ്യു(ഐ)യും ചേർന്നാണ് ഇപ്രാവശ്യം എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. എബിവിപിയും പ്രാദേശിക വിദ്യാർത്ഥി സംഘടനയായ പിയുഎസ്എഫും ചേർന്ന സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. വിദ്യാർഥികൾ നേരിട്ട് വോട്ട് ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ആദ്യ ഘട്ടത്തിൽ ഇരു സഖ്യത്തെയും പരാജയപ്പെടുത്തി എസ്എഫ്ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 27 സീറ്റുകളാണ് എസ്എഫ്ഐ ഒറ്റയ്ക്ക് നേടിയത്.

എതിരാളികളുടെ കുപ്രചരണങ്ങളെയും ഭീഷണിയെയും ആക്രമണത്തെയും അതിജീവിച്ചാണ് എസ്എഫ്ഐയുടെ വിജയം. ആകെയുള്ള 70 പ്രതിനിധികളിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളെ മാത്രമാണ് എബിവിപിക്ക് വിജയിപ്പിക്കാനായത്. ആദ്യഘട്ടം തെരഞ്ഞെടുപ്പിന് ശേഷം പണമൊഴുക്കി പ്രതിനിധികളെ വിലക്കെടുക്കാനും ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനും എബിവിപിയും എൻസ്‌യുഐയും ശ്രമിച്ചു. എസ്എഫ്ഐ വിരുദ്ധ സംഘടനകളെയെല്ലാം ഒരുമിപ്പിക്കാനും ശ്രമമുണ്ടായി.

വർഗീയ സംഘടനകൾക്കെതിരായ വിദ്യാർഥികളുടെ വിധിയെഴുത്തിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനുള്ള ഈ ശ്രമത്തിനെതിരെ എഐഎസ്എഫ്, അംബേദ്ക്കർ പെരിയാർ സ്റ്റുഡന്റ്‌സ് ഫോറം(എപിഎസ്എഫ്) എന്നീ സംഘടനകളും മുന്നോട്ട് വന്നതോടെയാണ് എസ്എഫ്ഐ-എഐഎസ്എഫ്-എപിഎസ്എഫ് സഖ്യം രൂപംകൊണ്ടത്‌. ഇതോടെ സ്റ്റുഡന്റ്‌സ് കൗണ്സിൽ തെരഞ്ഞെടുപ്പിൽ ഇടത് വിജയം അനായാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News