ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച പുസ്തകം വിറ്റതിന് മധ്യപ്രദേശില്‍ സിപിഎം നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സിപിഎം പ്രവര്‍ത്തകനായ ഷെയ്ഖ് ഘനി എന്ന 63കാരനെയാണ് പൊലീസ് ് കസ്റ്റഡിയിലെടുത്തത്.

പുസ്തകത്തെകുറിച്ച് ഒരു ബിജെപി നേതാവിന്റെ ട്വീറ്റ് ചെയ്തിരുന്നു.ഇത് പരിഗണിച്ചാണ് പൊലീസ് ഘനിയെ കസ്റ്റഡിയിലെടുത്തത്.സ്വദേശ് എന്ന ഹിന്ദി പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ് ലോകേന്ദ്ര പരഷാറാണ് ട്വീറ്റ് ചെയ്തത് .മധ്യപ്രദേശിലെ് ബിജെപിയുടെ മീഡിയ ഇന്‍ചാര്‍ജ് കൂടിയാണ് ഇദ്ധേഹം.

സിപിഎമ്മിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം അധികാര്‍ മഞ്ച് നടത്തിയ ഒരു പ്രകടനത്തിനിടെ ഷെയ്ഖ് ഘനി പുസ്തകം വില്‍ക്കുകയായിരുന്നു. മധ്യപ്രദേശ് സിപിഎം സംസ്ഥാന സെക്രട്ടറിയായ ജസ്വിന്ദര്‍ സിങ് എഴുതിയ സേതു യാ സുരാംഗ് എന്ന പുസ്തകമാണ് വിറ്റത്. ആര്‍ട്ടിക്കിള്‍ 370യും 35എയും നീക്കം ചെയ്യുന്നത് മൂലം കശ്മീരില്‍ ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങളാണ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി താന്‍ കശ്മീരിലേക്ക് കോടതിയുത്തരവിന്റെ ബലത്തില്‍ നടത്തിയ കാശ്മീര്‍ യാത്രയെക്കുറിച്ചെഴുതിയ ലേഖനവുമുണ്ട്.

അതേസമയം ഘനിയുടെ പുസ്തകത്തില്‍ തെറ്റായി യാതൊന്നും കാണ്ടില്ലെന്നും അദ്ദേഹത്തെ മോചിപ്പിച്ചതായും ,ചോദ്യം ചെയ്യലിനായാണ് ഘനിയെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു. ഈ പുസ്തകം സംസ്ഥാനത്തെമ്പാടും വിറ്റഴിച്ചിട്ടുണ്ടെന്ന് മനസ്സിലായെന്നും തെറ്റായി യാതൊന്നും അതിലില്ലെന്ന് ബോധ്യപ്പെട്ടെതായും പോലീസ് അറിയിച്ചു. ഘനിക്കെതിരെ കേസെടുത്തിട്ടില്ല.