ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് സംസ്ഥാനം സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തി . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ പ്രളയ അതിജീവന പ്രവർത്തനങ്ങൾ മാതൃകയായെന്നും ഗവർണർ വ്യക്തമാക്കി.

ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാത്ത ജനകീയനായ ഗവര്‍ണര്‍, ജസ്റ്റിസ് പി സദാശിവത്തെ ചുരുങ്ങിയ വാക്കുകള്‍ െകാണ്ട് ഇങ്ങനെ സാക്ഷ്യപ്പെടുത്താം. തമി‍ഴ്നാട്ടിലെ ഭവാനി എന്ന പുതപ്പ് നിര്‍മ്മാണ നഗരത്തില്‍ നിന്ന് ഇന്ത്യന്‍ നീതി ന്യായ പീഠത്തിന്‍റെ പരമോന്നത പദവിയിലേക്കും, അവിടെ നിന്ന് കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയിലേക്കും എത്തിയ പളനിസ്വാമി സദാശിവം അക്ഷരാര്‍ത്ഥത്തില്‍ പെരുമാറ്റത്തിലെ സത്യസന്ധത കൊണ്ട് മലയാളകരയുടെ മനം കവര്‍ന്ന ആളാണ്. ഉത്തരേന്ത്യന്‍ ഗോസായിമാരുടെ ഹുങ്കും,നിഢൂഗതയും, പെരുമാറ്റരീതികളും കൊണ്ട് പൊതുജനത്തിന് അന്യമായിരുന്ന രാജ്ഭവന്‍റെ ഗേറ്റുകള്‍ പലപ്പോ‍ഴും മലയാളികള്‍ക്ക് മുന്നില്‍ സ്നേഹപൂര്‍വ്വം മലര്‍ക്കെ തുറന്നു. രാജ്ഭവനിലേക്ക് എത്തുന്ന ഫോണ്‍കോളുകള്‍ പോലും ചിലപ്പോ‍ഴൊക്കെ ഗവര്‍ണര്‍ നേരിട്ട് എടുത്തിരിന്നു എന്നത് ആശ്ചര്യം കലര്‍ന്നൊരു കൗതുകമാവാം.

കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യാനുസരണം മടക്കിയും, നിവര്‍ത്തിയും വെക്കാവുന്ന സോഫാ കം ബെഡുകളാണ് ഗവര്‍ണ്ണര്‍ പദവിയെന്ന് വിമര്‍ശനം പോതുസമൂഹത്തില്‍ ഉളളപ്പോള്‍ പോലും അതേ ആക്ഷേപം സദാശിവത്തിന് നേരെ ആരും ഉയര്‍ത്തിയില്ല എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്‍റെ കാര്യങ്ങള്‍ നടത്തി െകാടുക്കുന്നതില്‍ ബദ്ധശ്രദ്ധലുവായ സദാശിവം വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തന്നെ നിയമിച്ചവരോട് പതിബദ്ധത കാട്ടിയത്.അത് കൊണ്ട് തന്നെ ഗവര്‍ണര്‍ പദവിയുടെ പ്രോട്ടോകോള്‍ ഭാഷക്ക് അപ്പുറത്ത് മനുഷ്യന്‍റെ വ്യവഹാര ഭാഷയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത സദാശിവത്തിന് രാജ് ഭവന്‍ ജീവനക്കാര്‍ സ്നേഹ നിര്‍ഭരമായ യാത്രയപ്പ് ആണ് നല്‍കിയത് .ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ലെന്നും കേരളത്തിന്‍റെ പ്രളയ അതിജീവന പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.കേരള പുനർനിർമ്മാണത്തിലും ഈ ഐക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം മലയാളികളോട് അഭ്യര്‍ത്ഥിച്ചു.വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി. ആര്‍ത്ത് പെയ്ത മ‍ഴയില്‍ മലയാളകരയുടെ സ്നേഹം നനഞ്ഞ് സദാശിവം തന്‍റെ മാതൃനഗരത്തിലേക്ക് മട പോയി