തിരുവനന്തപുരം കുര്യാത്തിയില്‍ സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ ഭൂമി ഒ‍ഴിപ്പിച്ചു

തിരുവനന്തപുരം കുര്യാത്തിയില്‍ സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ലക്ഷങ്ങള്‍ വിലയുളള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഒ‍ഴിപ്പിച്ചു. റവന്യു അധികാരികളാണ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുത്തത്.

മണക്കാട് കുര്യാത്തിയില്‍ സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ പുറംമ്പോക്ക് കൈയ്യേറി കെട്ടിയ മതിലാണ് റവന്യു അധികാരികളുടെ നേതൃ്ത്വത്തില്‍ പൊളിച്ച് നീക്കിയത്. ആറ്റുകാല്‍ അമ്മന്‍ കോവില്‍ ജംഗ്ഷന് സമീപം പവിത്ര നഗറിലേക്ക് പോകുന്ന റോഡിന് സമീപമാണ് കൈയ്യേറം നടന്നിരുന്നത്. ലേഖ പി നായര്‍ ,ലത പി നായര്‍ എന്നീവരുടെ ഭൂമിയോട് ചേര്‍ന്ന് കിടന്നിരുന്ന രണ്ടര സെന്‍റ് ഭൂമി കൈയ്യേറിയാണ് നിര്‍മ്മാണം നടത്തിയിരുന്നത്. സെന്‍റിന് 25 ലക്ഷം രൂപ മതിപ്പ് വിലയുളള ഇവിടെ ഭൂമി കൈയ്യേറ്റം നടന്നാതായി തെ‍‍ളിവുകള്‍ സഹിതം പ്രദേശവാസികളാണ് പരാതി ഉന്നയിച്ചത്.

സബ് കളക്ടര്‍ നടത്തിയ ഹിയറിംഗിലും ഭൂമിയുടെ ഉടമസ്ഥാവകാശം സബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ക‍ഴിയാതെ വന്നതോടെ കളക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചു.എന്നാല്‍ കളട്റുടെ ഉത്തരവിനെതിരെ ലതയും, ലേഖയും സബ് കോടതിയെ സമീച്ചെങ്കിലും കളക്ടറുടെ നടപടി ശരിവെച്ചു. ഉടന്‍ ഭൂമി തിരികെ പിടിക്കണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും റവന്യു അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭൂരേഖ തഹസീല്‍ദാര്‍ ജേക്കബ് സഞ്ജു ജോണ്‍, ഡെപ്യൂട്ടി തഹസീല്‍ദാരുമാരായ നാഗേഷ്, രാജേഷ് ,സര്‍വെയര്‍, വില്ലേജ് ഒാഫീസര്‍ എന്നീവരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റ ഭൂമി ഒ‍ഴിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News