മാണിയാട്ട് കോറസ് കലാസമിതിയുടെ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരം സിനിമാ നടന്‍ ലാലിന്

കാസർകോട്: മാണിയാട്ട് കോറസ് കലാസമിതി ഏർപ്പെടുത്തിയ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരത്തിന് പ്രശസ്ത നടൻ ലാലിനെ തെരഞ്ഞെടുത്തു.

25019 രൂപയും പുരസ്കാരവും പ്രശസ്തിപത്രവുമാണ് നല്കുക.2019 നവം: 14 മുതൽ 22 വരെ മാണിയാട്ട് വെച്ച് നടക്കുന്ന 8-ാം മത് എൻ.എൻ പിള്ള സ്മാരക സംസ്ഥാന പ്രെഫഷണൽ നാടക വേദിയിൽ വെച്ച് അവർഡുകൾ വിതരണം ചെയ്യുമെന്ന് ജൂറി ചെയർമാൻ നടൻ വിജയരാഘവൻ , കൺവീനർ ടി.വി ബാലൻ എന്നിവർ അറിയിച്ചു.

പ്രശസ്ത സിനിമ താരങ്ങളായ മധു, നെടുമുടി വേണു, ജനാർദ്ദനൻ എന്നിവരായിരുന്നു ഇതിന് മുമ്പ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയവർ.

മലയാള നാടകവേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരട് ജോസഫിനെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News