ക‍ഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തും പുനര്‍ നിര്‍മാണത്തിന്‍റെ വേളയിലുമെല്ലാം കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് തടസമാവുന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെയും ബിജെപിയുടെയും സമീപനം.

അര്‍ഹമായ സഹായങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല സഹായ മനസ്കരെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക താല്‍പര്യത്തില്‍ നടപ്പിലാക്കി.

അതിജീവനത്തിന്‍റെ ഘട്ടത്തില്‍ മുഖം തിരിഞ്ഞ് നിന്ന കോണ്‍ഗ്രസ് ബിജെപിയുടെയും സംഘപരിവാറിന്‍റെ സംസ്ഥാനത്തിനെതിരായ നടപടികള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് തെളിയിക്കുന്നതാണ് പോഷക സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന ശിക്ഷാ നടപടിയിലൂടെ വ്യക്തമാകുന്നത്

പ്രളയത്തെ തുടര്‍ന്നുള്ള സംസ്ഥാന സര്‍ക്കാറിന്റെ സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.

പങ്കെടുത്തവരെ കണ്ടെത്താന്‍ ഒരു വര്‍ഷത്തെ സാലറി സലറി സ്ലിപ്പ ഹാജരാക്കാന്‍ അസോസിയേഷന്‍ അംഗങ്ങളോട് നിര്‍ദേശിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കി സാലറി ചലഞ്ചില്‍ പങ്കെടുത്തെന്നിരിക്കെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ ജി ഒ അസേസിയേഷന്‍ വിചിത്ര നടപടിയുമായി രംഗത്തെത്തുന്നത്.

22-12-2018 ല്‍തിരുവനന്തപുരത്ത ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

മേല്‍കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കാന്‍ അംഗങ്ങളോട് നിര്‍ദാശിക്കുന്ന നേതാക്കളുടെ വാട്‌സ്ആപ്പ് സന്തേശം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ബ്രാഞ്ച് തലങ്ങളില്‍ അംഗങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ സാലറി സ്ലിപ്പ് ബ്രാഞ്ച് പ്രസിഡണ്ട് സെക്രട്ടറി എന്നിവരെ ഏല്‍പ്പിക്കാന്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു.

സാലറി സ്ലിപ്പ് ഹാജരാക്കുന്നതിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക തുക നല്‍കിയോ എന്ന് മനസിലാക്കാന്‍ കഴിയും.

2018 ലാണ് സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെങ്കിലും നടപ്പിലാക്കാന്‍ തുടങ്ങി ഇക്കഴിഞ്ഞ മാസത്തിലാണ്. അസോസിയേഷന്‍ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കേരളം ഒരുമിച്ച് പ്രളയത്തെ നേരിടാന്‍ കൈയ്‌മെയ് മറന്ന് മുന്നിട്ടിറങ്ങിയ കാഴ്ചയാണ് 2018 ലെ പ്രളയ സമയത്ത് നമ്മള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസ് സംഘടനയുടെ മനുഷ്യത്വ രഹിതമായ ഈ നടപടി പൊതു സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്‌