പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു; കഥകളിയെ സാധാരണക്കാര്‍ക്ക് ആസ്വാദ്യകരമാക്കാന്‍ പ്രത്യേക പാഠവം കാണിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖതെ തുടർന്നായിരുന്നു അന്ത്യം.

സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കോട്ടക്കൾ നായാടിപാറ ശ്മശാനത്തിൽ. വാനപ്രസ്ഥം സിനിമയിൽ മോഹൻ ലാലിനെ കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു.

കഥകളിയില്‍ തന്‍റേതായ ഇടം അടയാളപ്പെടുത്തിയ അതുല്യ കലാകാരന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കോട്ടക്കൽ നാട്യ കലാ സംഘത്തിലെ പ്രധാന അധ്യാപകനായിരുന്ന അദ്ദേഹത്തിന് കഥാപാത്രത്തെ കൃത്യമായി ഉൾക്കൊണ്ട് അവതരിപ്പിക്കാനുള്ള നൈപുണ്യമുണ്ടായിരുന്നു.

ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ ആവശ്യമായ ലളിതവൽക്കരണത്തോടെ കഥകളിയെ ആസ്വാദ്യമാക്കാൻ പ്രത്യേക പാടവം കാണിച്ച കലാകാരനായിരുന്നു കോട്ടക്കൽ ചന്ദ്രശേഖരനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News