യുഡിഎഫ് അറിഞ്ഞു കൊണ്ടല്ല പാലായില്‍ വിമത സ്ഥാനാർത്ഥി എത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പാലായിൽ വിമത നീക്കമില്ലെന്ന് പി ജെ ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. നിലവിൽ ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണുള്ളത്. അതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കട്ടെ.

നാളെ നടക്കുന്ന യുഡിഎഫ് കണ്‍വെൻഷനോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.