സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്. ഇക്കുറി സൂര്യകാന്തി പാടങളിൽ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിക്കുന്നത്. കവി ഭാവനയിൽ സൂര്യകാന്തി പൂവിന്റെ സൂര്യനോടുള്ള പ്രണയവും സ്നേഹവും തന്നെയാണ് ആരേയും ആകർഷിക്കുന്നത്.

പൂജയ്ക്കു വെയ്ക്കാത്ത പൂവാണ് സൂര്യകാന്തിയെങ്കിലും ചിലപ്പോഴെങ്കിലും ദേവന് തുല്യം ഇവളേയും ആരാധിച്ചു പോകും. വലിയ കാറ്റിലും ഇലപൊഴിക്കാതെ സൂര്യ കാന്തിയുടെ തലയെടുപ്പിനു മുമ്പിൽ ഗജവീരന്മാർ പോലും മാറിനിൽക്കും.പക്ഷെ ഇലപൊഴിക്കാൻ സമയമാവുമ്പേക്കും എണ്ണ കമ്പനികളുടെ കഠാര സൂര്യകാന്തിയെ ചാക്കിലാക്കിയിരിക്കും. ഒരു പൂവിന് 50 രൂപ മുതൽ 60 രൂപവരെ കർഷകർക്ക് വില ലഭിക്കും.

എന്നാൽ അഴകാർന്ന ചന്തമുള്ള സൂര്യകാന്തിയെ കാണാൻ പശ്ചിമഘട്ടം താണ്ടി ധാരാളം മലയാളികൾ മലയിറങുകയാണ്.